പറവൂർ : ഗായകരുടേയും സംഗീത പ്രേമികളുടെയും കൂട്ടായ്മയായ സ്ട്രിംഗ്സ് പറവൂരിന്റെ പുതുവത്സരാഘോഷം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ഡി.എം. ജോയ് അദ്ധ്യക്ഷത വഹിച്ചു. എം.വി. ജോസ്, പി.ആർ. രവി, രമ ശിവശങ്കരൻ, കെ.ദേവദാസ്, എൻ. വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഘഗാനം, തിരുവാതിരകളി, കഥകളി സംഗീതം, പുല്ലാങ്കുഴൽ, നൃത്തനൃത്ത്യങ്ങൾ, റിഥമിക് യോഗം, സ്കിറ്റുകൾ തുടങ്ങിയ കലാപരിപാടികൾ നടന്നു.