പറവൂർ : ഹരിത കേരള മിഷൻ പ്രത്യേക പുരസ്കാരം പറവൂർ നഗരസഭയ്ക്ക് ലഭിച്ചു. മുഖ്യമന്ത്രിയുടെ ഹരിത അവാർഡിനായി സംസ്ഥാനത്തെ പതിനാല് നഗരസഭകളെയാണ് തിരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ശുചിത്വ സംഗമം 2020ൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മെയ്തീൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. പറവൂർ മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ,ആരോഗ്യവിഭാഗം ജീവനക്കാരായ അനുപ്, ജെന്നി, അന്ന എന്നിവർ ചേർന്നാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്. ഹരിത കേരള മിഷൻ ഡയറക്ടർ ടി.എൻ. സീമ, മന്ത്രിമാരായ സുനിൽ കുമാർ,കെ.കെ.ശൈലജ എന്നിവർ സന്നിഹിതരായിരുന്നു.