മൂവാറ്റുപുഴ: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂൾ വാർഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനവും ഇന്ന് നടക്കും. രാവിലെ 9ന് സ്‌കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന വിദ്യാർത്ഥികളുടെ കലാപരിപാടി വർണ്ണം-2020 ഈസ്റ്റ് കലൂർ ശ്രീകലാ തീർത്ഥ പാദാശ്രമം മാനേജിംഗ് ട്രസ്റ്റി സ്വാമി വിവേകാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ഐപ്പ് വർഗീസ് കൊച്ചുകുടി അദ്ധ്യക്ഷത വഹിക്കും. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജിത്ത് ബേബി,പി.ആർ.വിജയരാജ് തുടങ്ങിയവർ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും. കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് മുഖ്യ പ്രഭാഷണവും കലൂർ സെന്റ് ജോൺസ് പള്ളി വികാരി ഫാ. മാത്യൂസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തും.സ്‌കൂൾ ഹെഡ്മാസ്റ്റർ തോംസൺ ജെ.കുറവക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോളി, ഡി.ഇ.ഒ. ഇ.പത്മകുമാരി തുടങ്ങിയവർ സംസാരിക്കും. സർവീസിൽ നിന്നും വിരമിക്കുന്ന തോംസൺ ജെ.കുറവക്കാട്ട്, ലിസി.എം.ജോസഫ്,ഗ്രേസി പോൾ എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പും നൽകും.