പറവൂർ : മാഞ്ഞാലി ടിപ്പു സുൽത്താന്റെ കോട്ടയും പെരിയാറിലേക്കുള്ള തുരങ്കപ്പാതയും സ്ഥിതി ചെയ്യുന്നകരുമാലൂരിനെ മുസരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം നൽകി. രാജഭരണകാലത്ത് കൊച്ചി രാജവംശവും പാലിയം കൊട്ടാരവുമായി ബന്ധപ്പെടുന്നതിന് വേണ്ടി നിർമിച്ച തുകലൻ കത്തിയതോട് (ആനച്ചാൽ പുഴ) സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണം. സമീപ പഞ്ചായത്തുകളായ ചിറ്റാറ്റുകര, ചേന്ദമംഗലം വടക്കേക്കര, പുത്തൻവേലിക്കര തുടങ്ങിയ പഞ്ചായത്തുകൾ മുസരിസ് പദ്ധതിയിൽ ഉൾപ്പെടുത്തി ടൂറിസം ബോട്ട് സർവീസും പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഈ പദ്ധതികളിൽ കരുമാല്ലൂരിനെയും ഉൾപ്പെടുത്തിയാൽ മാഞ്ഞാലിയിൽ ടൂറിസം വികസനം ഉണ്ടാകുമെന്ന് ജി.ഡി. ഷിജു പറഞ്ഞു.