പറവൂർ : കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയിസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു. പറവൂർ സബ് ഡിപ്പോയിൽ നടന്ന പ്രതിഷേധം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. സി.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി സജിത്ത് എസ്. കുമാർ, ട്രഷർ പി.കെ. ജുബിൻ, പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറി കെ.ജി. മൈക്കിൾ, എ.കെ. ബിജു, കെ.എൻ. ബിനോയ് തുടങ്ങിയവർ സംസാരിച്ചു.