പെരുമ്പാവൂർ: പ്രളയത്തിൽ തകർന്ന മുടിക്കലിലെ കുടുംബത്തിന് കണ്ടത്തറ മുസ്ലിം ജമാഅത്തും ഫ്ളഡ് റിലീഫ് കമ്മിറ്റിയും ചേർന്ന് പുനരധിവാസ പദ്ധതിയിൽ നിർമിച്ചുനൽകുന്ന വീടിന്റെ ശിലാസ്ഥാപനം കണ്ടന്തറ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.കെ ഇബ്രാഹിം നിർവഹിച്ചു. പ്രസിഡന്റ് ഇ.പി ഷെമീർ അധ്യക്ഷത വഹിച്ചു. ഫ്ളഡ് റിലീഫ് ചെയർമാൻ റുക്സ റഷീദ്, സി.വൈ മീരാൻ, അബ്ദുൽ സമദ്, പി.എച്ച് നവാസ്, എം.എം ഷമീർ, എം.എം ലത്തീഫ്, പി.എം ഹംസ, ലത്തീഫ് കാറ്റാറുപുറം, ഷെഫീഖ് പത്തനയത്ത്, കെ.കെ അഫ്സൽ, എം.എ ഉമ്മർ എന്നിവർ പ്രസംഗിച്ചു.