കൊച്ചി: സന്മാർഗ്ഗപ്രദീപം യോഗം കുടുംബ ക്ഷേമ ട്രസ്റ്റ് വാർഷികവും കുടുംബസംഗമവും ഗുരുനാരായണ സേവാനികേതൻ സെക്രട്ടറി ആശാ പ്രദീപ് ഉദ്ഘാടനം ചെയ്തു. ആലപ്പി രമണൻ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സതീശൻ,​ ഖജാൻജി രാമചന്ദ്രൻ,​ ബാഹുലേയൻ,​ പ്രകാശൻ തോപ്പിൽ,​ പ്രിൻസ്,​ രതി പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.