വൈപ്പിൻ :ഉപജില്ലയിൽ കെഎസ്ടിഎ ഏറ്റെടുത്ത ചെറായി ഗവ. ജി.എൽ.പി. സ്‌കൂളിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അയ്യമ്പിള്ളി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ഉപജില്ല പ്രസിഡന്റ് ബിനു തോമസ്, സെക്രട്ടറി ദിവ്യ രാജ്, ജില്ലാ കമ്മറ്റിയംഗം നോബി കുഞ്ഞപ്പൻ, പ്രധാനാദ്ധ്യാപിക പി. കെ. വിജയമ്മ എന്നിവർ സംസാരിച്ചു.