വൈപ്പിൻ : നായരമ്പലം സർവീസ് സഹകരണ ബാങ്ക് ആവിഷ്‌ക്കരിച്ച സേവനആരോഗ്യഗ്രാമം പദ്ധതി നാളെ മംഗല്യ ഓഡിറ്റോറിയത്തിൽ കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ് അദ്ധ്യക്ഷത വഹിക്കും.അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു നടത്തുന്ന പദ്ധതിയിൽ 5 വർഷത്തിനുള്ളിൽ രോഗം വരാൻ സാദ്ധ്യതയുളളവരെ കണ്ടെത്തി പ്രതിരോധനടപടിയെടുക്കുമെന്ന് പ്രസിഡന്റ് പി.കെ.രാജീവ് , വൈസ് പ്രസിഡന്റ് കെ.ജെ.ഫ്രാൻസിസ്, ഡയറക്ടർ എൻ. എ. വേണുഗോപാൽ എന്നിവർ അറിയിച്ചു. ഗ്രാമത്തിലെ 7500 കുടുംബങ്ങളിൽ ഒരേദിവസം നടത്തുന്ന സർവെയിലൂടെയാണ് തുടക്കം. 25 വീടുകൾക്കു ഒരാൾ എന്നനിലയിൽ കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെ വളണ്ടിയർമാരെ കണ്ടെത്തിയിട്ടുണ്ട്. നായരമ്പലത്ത് അവയവദാനം നടത്തിയവരെ ഇതോടൊപ്പം ആദരിക്കും.