വൈപ്പിൻ: പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് സഹകാരികളിൽ മട്ടുപ്പാവ് കൃഷി പദ്ധതിയിലെ മികച്ച കർഷകനും പച്ചക്കറി കൃഷിയിറക്കി വിജയിപ്പിച്ച രണ്ട് സ്‌കൂളുകൾക്കും സമ്മാനങ്ങൾ നൽകി . പഞ്ചായത്ത് പ്രസിഡന്റ് പി കെ രാധാകൃഷ്ണൻ കർഷകരെ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ വി എബ്രഹാം അദ്ധ്യക്ഷനായിരുന്നു. ബോർഡംഗം പി ബി സജീവൻ സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം രാധിക സതീഷ്, ബാങ്ക് സെക്രട്ടറി എം എ ആശാദേവി എന്നിവർ സംസാരിച്ചു. ദിലീപ്കുമാർ കൊറശേരി,മണി മരത്തോത്ത്, ദിനമണി കണ്ണങ്ങനാട്ട് ലിജി ആന്റണി, ദേവു കണ്ണങ്ങനാട്ട് എന്നിവർസമ്മാനങ്ങൾ നൽകി. സ്‌കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം ചെറായി സൗത്ത് ഗവ. എൽപിഎസിനും രണ്ടാംസ്ഥാനം ചക്കരക്കടവ് സെന്റ് ജോർജ് എൽപിഎസിനുമാണ്.