paravur-park-
പറവൂർ പുല്ലംകുളം അംബേദ്കർ പാർക്കിൽ സന്ദർകരുടെ തിരക്ക്.

പറവൂർ : നഗരസഭയുടെ പുല്ലംകുളത്തെ ഡോ.അംബേദ്കർ പാർക്കിൽ സന്ദർശകരുടെ തിരക്ക്കൂടി.. വിശാലവും ആകർഷകമായ ഉദ്യാനവും കുട്ടികൾക്കുള്ള കളിക്കോപ്പുകളും സയൻസ് പാർക്കുമാണ് കുട്ടികളെയും ഒപ്പം രക്ഷിതാക്കളെയും ആകർഷിക്കുന്നത്. രാവിലെയും വൈകിട്ടും നിരവധി പേർവ്യായാമത്തിനായി പാർക്കിലെത്തുന്നു. ആധുനിക രീതിയിലുള്ള കുട്ടികളുടെ റൈഡുകളാണ് ഏറെ ആകർഷകം. ഏതാനും നാൾ മുമ്പ് കൊച്ചു കുട്ടികൾക്കായി കുടുതൽ റൈഡുകൾ എത്തിയതോടെയാണ് പാർക്കിൽ തിരക്കേറിയത്. മുതിർന്നവർക്ക് കൂടി പങ്കെടുക്കാവുന്ന മൂന്ന് റൈഡുകൾ ഉടനെ പാർക്കിൽ സ്ഥാപിക്കാനുള്ള ഒരുക്കിലാണ് നഗരസഭ. ഇതിലൊന്ന് ഇലക്ട്രിക് ട്രെയിനാണ് . നഗരത്തിലെ തിരക്കിൽ നിന്നും മാറി പുല്ലംകുളത്ത് മൂന്നേക്കറോളം സ്ഥലത്താണ് അംബേദ്കർ പാർക്ക് .ശിൽപിയും ചിത്രകാരനുമായ ജെ. ശശികുമാറാണ് പാർക്ക് രൂപകല്പന ചെയ്തത്. പാർക്കിന്റെ വടക്കുവശത്ത് ജവഹർലാൽ നെഹ്റു സയൻസ് പാർക്കുണ്ട്. വിദ്യാർത്ഥികൾക്ക് സയൻസിന്റെ അടിസ്ഥാന തത്ത്വങ്ങൾ പഠിക്കാനുളള ഒട്ടേറെ വില പിടിപ്പുള്ള ഉപകരണങ്ങൾ ഇവിടെയുണ്ട്.

മുതിർന്നവർക്ക് കൂടിപങ്കെടുക്കാവുന്നമൂന്ന് റൈഡുകൾ കൂടി

ഓപ്പൺ എയർ സ്റ്റേജ്,

ശംഖിന്റെ ആകൃതിയിലുള്ള ഫൗണ്ടൻ

ജലാശയങ്ങൾ,

കേരള വാസ്തുശിൽപ മാതൃകയിലുള്ള നിർമിതികൾ, നടപ്പാതകൾ