1
തൃക്കാകര സൂപ്പർ മാർക്കറ്റുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപിൻന്റെ നേതൃത്വത്തിലുള്ള സംഘം പ്ലാസ്റ്റിക്ക് പരിശോധിക്കുന്നു

100 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

തൃക്കാക്കര: തൃക്കാക്കരയിൽ വൻ പ്ലാസ്റ്റിക് വേട്ട.ഇന്നലെ നഗര സഭ ആരോഗ്യ വിഭാഗം സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിൽ 100 കിലോ നിരോധിത പ്ലാസ്റ്റിക് കവറുകൾ പിടികൂടി.നഗര സഭ ബസ് സ്റ്റാൻഡിന് സമീപം,എൻ.ജി.ഓ കോട്ടേഴ്സ്,വാഴക്കാല,പടമുകൾ തുടങ്ങിയ പ്രദേശങ്ങളിലായി പത്തോളം സൂപ്പർ മാർക്കറ്റുകളിലാണ് പരിശോധന നടത്തിയത്. നഗരസഭ പരിസരത്തെ വി.കെ മാർട്ട്,എൻ.ജി.ഓ കോട്ടേഴ്സിലെ പോൾ മാർട്ട്,ബോംബൈ സ്റ്റോർ,മാനത്ത്, വാഴക്കാലയിലെ എ.കെ സ്റ്റോർ, പ്രിയം മാർട്ട് തുടങ്ങിയ സൂപ്പർ മാർക്കറ്റുകളിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് പിടികൂടിയത്. പ്ലാസ്റ്റിക്ക് കവറുകൾക്ക് പുറമെ ഡിസ് പോസിബിൾ പ്ലെയ്റ്റ്, ഗ്ളാസ് തുടങ്ങിയവയാണ് കണ്ടെത്തിയത്.

ഭൂരിഭാഗം സൂപ്പർ മാർക്കറ്റുകളിലും പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം പകരം തുണി ബാഗുകൾ ഉപയോഗിച്ച് തുടങ്ങിയതായി നഗരസഭ അധികൃതർ പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർ ദിലീപ്,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സജികുമാർ, ബോബി ബെന്നി, സാൻസി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ സെക്രട്ടറി പി.എസ് ഷിബു പറഞ്ഞു.