പെരുമ്പാവൂർ: രാജ്യത്തെ പൊതുഗതാഗത മേഖലയെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുവാനുള്ള കേന്ദ്ര സർക്കാർ വിജ്ഞാപന നീക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ സി. ഐ.ടി.യു പ്രതിഷേധ ദിനാചരണം നടത്തി. ഡിപ്പോയിൽ നടന്ന പ്രതിഷേധയോഗം ഏരിയാ സെക്രട്ടറി കെ. ഇ നൗഷാദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.പി സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജെ ഗണേശ് ജില്ലാ സെക്രട്ടറി സജിത്ത് ടി എസ് കുമാർ, എ.പി പൗലോസ്, എ.ബി ഉണ്ണി, എൻ നാരായണൻ നായർ, പി.എം ബിനു എന്നിവർ പ്രസംഗിച്ചു.