m-a-shaji
കൂവപ്പടി ബി.ആർ.സി യുടെ നേതൃത്വത്തിൽ മൂന്ന്, നാല് ക്ലാസുകളിലേക്കുള്ള ഗണിതവിജയം കിറ്റിന്റെ ബി.ആർ.സി തല വിതരണോദ്ഘാടനം കൊമ്പനാട് ഗവ. യു.പി സ്‌കൂളിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി നിർവഹിക്കുന്നു.

പെരുമ്പാവൂർ: കൂവപ്പടി ബി.ആർ.സി യുടെ നേതൃത്വത്തിൽ മൂന്ന്, നാല് ക്ലാസുകളിലേക്കുള്ള ഗണിതവിജയം കിറ്റിന്റെ ബി.ആർ.സി തല വിതരണോദ്ഘാടനം കൊമ്പനാട് ഗവ. യു.പി സ്‌കൂളിൽ വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി നിർവഹിച്ചു. ഗണിതവിജയം എൽ.പി ക്ലാസുകളിൽ ട്രൈഔട്ട് ചെയ്യുകയുണ്ടായി. ഗണിതത്തിലെ അടിസ്ഥാനം കുട്ടികൾക്ക് നേടാൻ ഇതിലൂടെ സാധിച്ചു. ഗണിതലാബ് സജ്ജമാക്കി പ്രവർത്തനാധിഷ്ടിതമായ കളികളിലൂടെ ഗണിതം ആസ്വദിച്ച് പഠിക്കാനുള്ള അവസരമാണ് ഗണിതവിജയത്തിലൂടെ ഉണ്ടായത്. എല്ലാ കുട്ടികളിലും ഗണിതത്തിൽ താല്പര്യവും അത്മവിശ്വാസവും വർദ്ധിപ്പിക്കും വിധം ക്ലാസ് റൂം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, സഹവർത്തിത പഠനത്തിലൂടെ മികവും പരിമിതികളും ബോധ്യപ്പെട്ട് മുന്നേറാനുള്ള അവസരം ഒരുക്കുക, ഗണിത വിജയം സമീപനത്തിലൂന്നി പഠനതന്ത്രങ്ങൾ, രീതികൾ, പ്രവർത്തനങ്ങൾ രൂപീകരിക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുക, ഗണിതവിജയം സമീപനം ബോധ്യപ്പെടുക, ക്ലാസ്സ് ഗണിതലാബ് സജ്ജീകരിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനുള്ള ധാരണ നേടുക എന്നിവയാണ് ഗണിതവിജയത്തിന്റെ ലക്ഷ്യങ്ങൾ. പി.ടി.എ പ്രസിഡന്റ് കെ.ജി ജയരാജൻ അധ്യക്ഷത വഹിച്ചു. അദ്ധ്യാപിക പി. രാജേശ്വരി, പെരുമ്പാവൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമ വി, ബി.ആർ.സി ട്രെയിനർ ജ്യോതിഷ് പി, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ജോൺ കെ ജേക്കബ് എന്നിവർ പ്രസംഗിച്ചു.