പെരുമ്പാവൂർ: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുന്നത്തുനാട് നഗരസഭ, പഞ്ചായത്ത് തല സി.ഡി.എസ് അംഗങ്ങളുടെ ശില്പശാല 25 (ശനി) 11ന് മുനിസിപ്പൽ ലൈബ്രറി ഹാളിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കു. കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസർ ടി. സഹീർ ഭക്ഷ്യ ഭദ്രതാ നിയമ വിവരണം നടത്തും.