manju
ACCIDENT

ചോറ്റാനിക്കര: എരുവേലി കവലയ്ക്കു സമീപം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് റോഡു മുറിച്ചു കടക്കുമ്പോൾപിക് അപ് വാനി​ടിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ മരിച്ചു.എരുവേലി എസ്.എൻ.ഡി.പി ക്ഷേത്രത്തിനടുത്ത് കുളക്കാട്ട് വീട്ടിൽ രഞ്ജിത്തിന്റെ ഭാര്യ മഞ്ജുവാണ് (39) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം ചോറ്റാനിക്കര ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ സ്ക്കൂളിൽഅയച്ച ശേഷം ജോലിക്കു പോകുമ്പോൾ രാവിലെ 9.15 നാണ് അപകടം.സംസ്കാരം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് പൊതുശ്മശാനമായ ശാന്തിതീരത്തിൽ നടക്കും. ചേർത്തലയിൽ പൊതുമരാമത്ത് വകുപ്പ് അസി. എൻജിനിയറാണ് മഞ്ജു.പാലക്കാട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന മഞ്ജുവിന് ഒരു വർഷംമുമ്പാണ് പൊതുമരാമത്തു വകുപ്പിൽജോലി കിട്ടിയത്. കായംകുളം ചിറക്കടവം പരേതരായ സുരേന്ദ്രന്റെയും ഷീലയുടെയും മകളുംകോൺട്രാക്ടറായ രഞ്ജിത്തിന്റെ ഭാര്യയുമാണ്. . മക്കൾ - ആർദ്ര(എം.ജി.എം സ്ക്കൂൾആറാംക്ലാസ് )ഇരട്ടക്കുട്ടി​കളായ അർപിത്, അർപ്പണ.( എം.ജി​.എം സ്കൂൾ രണ്ടാംക്ളാസ് ).ഏക സഹോദരൻ അനീഷ് കാക്കനാട് ഇൻഫോ പാർക്കിൽ എൻജിനീയറാണ് .പിക് അപ് വാൻ ഡ്രൈവർക്കെതി​രെ കേസെടുത്തു.വാഹനവും കസ്റ്റഡിയിലെടുത്തു..