കാലടി: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിരീക്ഷണകാമറ ഉദ്ഘാടനം ഇന്ന് 4.30 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി നിർവ്വഹിക്കും. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റും, ഗ്രാമ പഞ്ചായത്തും, കാലടി പൊലീസ്, അങ്കമാലി ജോ. ആർ.ടി.ഒ. എന്നിവരുമായി സഹകരിച്ചാണ് കാമറകൾ സ്ഥാപിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ബസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു..കാഞ്ഞൂരിലെ മൈ ബസ് സർവ്വീസ് സൊസൈറ്റിയുമായി സഹകരിച്ച് ആലുവ - കാഞ്ഞാർ റൂട്ടിലും കാമറകൾ സ്ഥാപിക്കുമെന്ന് ഇവർ പറഞ്ഞു.