മൂവാറ്റുപുഴ:സർക്കാർ കുടിശിക വർദ്ധിച്ച സാഹചര്യത്തിൽ 20 മുതൽ ടെണ്ടർ ബഹിഷ്കരണം ആരംഭിച്ചതായി ആൾ കേരള ഗവ.കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ. 4,000 കോടിയായി നിർമ്മാണ മേഖലയിലെ കുടിശിക.
പുറമേ പുതിയ വ്യവസ്ഥകൾ കൊണ്ടുവന്ന് കരാറുകാരെ ബുദ്ധിമുട്ടിക്കുകയാണ് സർക്കാർ.
മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ല. അടുത്ത മാസം 5ന് നിയമസഭയിലേയ്ക്ക് മാർച്ച് നടത്തുമെന്നും ആൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബെയ്‌സി ജോർജ്, സെക്രട്ടറി പി.ഐ.സാബു,കമ്മിറ്റി അംഗം എം.എ.ജോസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.