പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുവുത്സവത്തിന് 28ന് കൊടിയേറും. രാത്രി 8 ന് നടക്കുന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി തന്ത്രരത്നം ബ്രഹ്മശ്രീ അഴകത്ത് ശാസ്തൃ ശർമ്മൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് തിരുവാതിര കളി, ചാക്യാർകൂത്ത് എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നൃത്തനൃത്ത്യങ്ങൾ, ഗാനമേള, ഓട്ടൻതുള്ളൽ മുടിയേറ്റ്, എന്നിവ നടക്കും. ഫെബ്രുവരി 1 ന് വലിയ വിളക്ക് മഹോത്സവം വൈകിട്ട് 4 മുതൽ പകൽപ്പൂരം ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖൻ ഭഗവതിയുടെ തിടമ്പേറ്റും. ഭാരവാഹികളായ ടി.ജി. സമോഷ്, കെ.ജെ. ഷിനിലാൽ, എൻ.ടി. ലെനിൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.