പള്ളുരുത്തി: വി.കെ.ശശിധരൻ അനുസ്മരണവും പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭിന്നശേഷിക്കാരുടെ പരിപാടിയും സംഘടിപ്പിച്ചു. റോസ് ഹാളിൽ നടന്ന പരിപാടി പി.എ. പീറ്റർ ഉദ്ഘാടനം ചെയ്തു. സി.പി.കുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.എം.ശിവരാജു, ഷൈജു ദാസ്, എ.എം.ഷെരീഫ്, കെ.രാജൻ, പി.വി.ശിവദാസൻ, ബേബി ശശിധരൻ, പി. ആർ.സെബാസ്റ്റ്യൻ തുടങ്ങിയവർ സംബന്ധിച്ചു.