ngo
എൻ.ജി.ഒ യൂണിയൻ തൃപ്പൂണിത്തുറ ഏരിയാ സമ്മേലനം സംസ്ഥാനകമ്മിറ്റിയംഗം വസന്ത ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ തൃപ്പൂണിത്തുറ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ലായം കൂത്തമ്പലത്തിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എം.കെ വസന്ത ഉദ്ഘാടനം ചെയ്തു .ഏരിയ സെക്രട്ടറി അൻസാർഷ റിപ്പോർട്ട് അവതരിപ്പിച്ചു. എം.എം ബേബി രാജൻ അദ്ധ്യക്ഷനായി.യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ സുനിൽ കുമാർ ജില്ലാ ട്രഷറർ എസ്.എ മുസ്തഫ കമാൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എം ബേബി രാജൻ (പ്രസിഡന്റ്) ടി പി ഗോകുലൻ സിന്ധു കെ.കെ (വൈസ് പ്രസിഡന്റ് )സജി പോൾ (സെക്രട്ടറി ) സഞ്ജു മോഹൻ ,എം അജീഷ് (ജോയിന്റ് സെക്രട്ടറിമാർ)അൻസാർ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു .