മൂവാറ്റുപുഴ: ദേശീയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ജന ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ വാളകത്ത് റാലിയും ജനജാഗ്രത സദസും നടത്തി.ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു ഉദ്ഘാടനം ചെയ്തു.ജാഗരണ സമിതി പ്രസിഡന്റ് പി.കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്. വിജുമോൻ, ബിജീഷ് ശ്രീധർ, എ.വി. അനീഷ്, ജി.പി. സതീഷ്‌കുമാർ, സീമ അശോകൻ എന്നിവർ സംസാരിച്ചു.