മൂവാറ്റുപുഴ: ഇ.വി. ശാർങ്ങാധരൻ രചിച്ച കാവ്യസമാഹാരമായ പോക്കുവെലിന്റെ പ്രകാശനവും സാഹിത്യ കൂട്ടായ്മയും ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടക്കും. ഡോ. കുര്യാസ് കുമ്പളക്കുഴിയാണ് പുസ്തക പ്രകാശന കർമ്മം നിർവഹിക്കും. പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി സി.ആർ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിക്കും. ഡോ.ജി. ശ്രീജിത് സ്വാഗതം പറയും. നിരൂപകൻ എം.കെ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. ഡോ. തോമസ് സ്ക്കറിയ പുസ്തകം പരിചയപ്പെടുത്തും. നാടക രചയിതാവ് അജിമോൻ കളമ്പൂർ, ടെലിഫിലിം സംവിധായകൻ സജികുമാർ ചാത്തൻകുഴി എന്നിവർ സംസാരിക്കും.