para
പറക്കെഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു.

ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീക്ഷേത്രത്തിലെ അവിട്ട ദർശന മഹോത്സവത്തോടനുബന്ധിച്ച് പറക്കെഴുന്നള്ളിപ്പ് ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി തുരുത്തിലും പരിസര പ്രദേശങ്ങളിലും പറയെടുപ്പ് നടക്കും.
ഭൂതകാല സ്മരണകളുണർത്തുന്ന കാർഷികവൃത്തിയുടെ ഓർമ്മ പുതുക്കലുമായി പറയെടുപ്പിന് ബന്ധമുണ്ട്.
കാർഷിക മേഖലയായിരുന്ന തുരുത്ത് ഗ്രാമത്തിലും പരിസര ദേശങ്ങളിലും മകരമാസത്തിലെ നെൽകൃഷി കൊയ്ത്തുകാലവുമായി ബന്ധപ്പെട്ട ഒരു സമർപ്പണവഴിപാടാണ് പറയെടുപ്പ്.
പറയെടുപ്പ് വഴിപാട് ഇന്നും തുടർന്നു പോരുന്ന ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് വീരഭദ്രകാളീക്ഷേത്രം.