കോലഞ്ചേരി: വാരിയർ ഫൗണ്ടേഷൻ നിർദ്ധനർക്കായി നിർമ്മിച്ച 3 ആശ്രിത മന്ദിരങ്ങളുടെ താക്കോൽ സമർപ്പണവും ബാല മന്ദിര വാർഷികവും ഫെബ്രുവരി 1 ന് വൈകിട്ട് 4 മുതൽ കോലഞ്ചേരി ഞാറ്റും കാലായിൽ ഹിൽ ടോപ്പിൽ നടക്കും . ഇതോടെ ഫൗണ്ടേഷൻ നിർമ്മിച്ച വീടുകളുടെ എണ്ണം 300 ആയി . പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആനക്കട്ടി പ്രദേശങ്ങളിൽ 230 വീടുകളും ,മലപ്പുറം എറണാകുളം ജില്ലകളിലായി 70 വീടുകളുമാണ് പൂർത്തിയായത് . ഇതിൽ മഴുവന്നൂരിലെ ഫൗണ്ടേഷൻ വക സ്ഥലത്ത് നിർമ്മിച്ച 18 വീടുകളും ഉൾപ്പെടുന്നു .400 ചതുരശ്രയടിയാണ് കെട്ടിടങ്ങളുടെ വിസ്തീർണം. ഈ വർഷം 1000 വീടുകൾ പൂർത്തീകരിക്കുകയാണ് ലക്ഷ്യം . പഠനത്തിൽ മിടുക്കരും സാമ്പത്തകമായി പിന്നോക്കം നില്ക്കുന്നവരുമായ കുട്ടികളെ ഐ.ഐ.ടി സിവിൽ സർവീസ് തുടങ്ങിയ മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 30 കുട്ടികൾക്ക് താമസിച്ച് പഠിക്കാവുന്ന കാമ്പസിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. വാർഷിക സമ്മേളനത്തിൽ മജീഷ്യൻ മുതുകാട് മോട്ടിവേഷൻ മാജിക് ഷോ നടത്തും .