കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികളുടെ പാർലമെന്റ് നടത്തി. സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ശ്രീലക്ഷ്മി അജിത് വിഷയാവതരണം നടത്തി. സ്‌കൂൾ ലീഡർ ഇന്ദുലേഖ ടി. മനോജ് പാർലമെന്റിന്റെ സ്പീക്കറായി. വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി, പ്രിൻസിപ്പൽ ജേക്കബ് ജോർജ് എന്നിവർ സംബന്ധിച്ചു.