കിഴക്കമ്പലം: വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ സർക്കാർ യു.പി. സ്‌കൂളിലെ വിദ്യാർത്ഥികൾ ബോധവത്കരണ പരിപാടി നടത്തി. സ്‌കൂൾ ലീഡർ ക്ഷീര വി.പി.യുടെ നേതൃത്വത്തിൽ വീടുകളും സ്ഥാപനങ്ങളും ഓട്ടോറിക്ഷാ സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ മിഠായി ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത വിദ്യാർത്ഥികൾ മിഠായികൾ വിതരണം ചെയ്തു. അദ്ധ്യാപിക ഷൈബി ജോൺ, രേഷ്മ പി.കെ, സ്മിത തോമസ്, ലൗലി തോമസ്, സൗമ്യ എന്നിവർ പങ്കെടുത്തു.