കൊച്ചി : സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും പരിഹരിക്കുന്നതിനും അദാലത്ത് നടത്തും. നാളെ രാവിലെ 11മുതൽ എറണാകുളം, ഗസ്റ്റ് ഹൗസ്. കോൺഫറൻസ് ഹാളിൽ വച്ചാണ് ജില്ലയിലെ അദാലത്ത്. കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം അദ്ധ്യക്ഷത വഹിക്കും 18നും 40 വയസിനും മദ്ധ്യേയുള്ള യുവജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും കമ്മീഷന് സമർപ്പിക്കാം. ഫോൺ : 0471 2308630.