കൊച്ചി ഇന്ത്യൻ മാദ്ധ്യമ ദിനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാഡമിയിൽ ടി.വി.ആർ.ഷേണായി ബുക്ക് കോർണർ തുടങ്ങും. അന്തരിച്ച പ്രമുഖ പത്രപ്രവർത്തകനായ ടി.വി.ആർ ഷേണായിയുടെ പുസ്തകശേഖരം അക്കാഡമി ലൈബ്രറിക്ക് സംഭാവന നൽകിയിരുന്നു.

ജനുവരി 29 ന് രാവിലെ 10.30 ന് മുൻമന്ത്രി എം.എ.ബേബി കോർണർ ഉദ്ഘാടനം ചെയ്യും.

മുൻ എം.പി പ്രൊഫ. കെ.വി. തോമസ്, ടി.വി.ആർ.ഷേണായിയുടെ ഭാര്യ സരോജം ഷേണായി, പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കെ.ഗോപാലകൃഷ്ണൻ , കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ് തുടങ്ങിയവർ പങ്കെടുക്കും.

ഡോ. സെബാസ്റ്റ്യൻ പോൾ പത്രദിന പ്രഭാഷണം നടത്തും. അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ചന്ദ്രഹാസൻ വടുതല സ്വാഗതവും ഇൻസ്റ്റിററ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ എം.ശങ്കർ നന്ദിയും പറയും.