wage
wages

കൊച്ചി : സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിംഗ്, നോൺ-ബാങ്കിംഗ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയം, ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്.

ഉപഭോക്തൃ വിലസൂചികയിലെ 250 പോയിന്റിനു മേൽ വർദ്ധിക്കുന്ന ഓരോ പോയിന്റിനും 32.50രൂപ നിരക്കിൽ ക്ഷാമബത്തയും നൽകണം.

ക്ലീനർ, സ്വീപ്പർ, ഹൗസ്‌കീപ്പിംഗ് അസിസ്റ്റന്റ്, അറ്റൻഡർ, ഓഫീസ് അറ്റൻഡന്റ്, മെസഞ്ചർ, ഗാർഡനർ, വാച്ച്മാൻ/സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ, കളക്‌ഷൻ എക്‌സിക്യൂട്ടിവ്, എ.ടി.എം ക്യാഷ് ലോഡിംഗ് എക്‌സിക്യൂട്ടിവ്, കളക്‌ഷൻ ഏജന്റ്, റിക്കവറി അസിസ്റ്റന്റ്, ബിൽ കളക്ടർ, അപ്രൈസർ തസ്തികകളിലുള്ളവർക്ക് സർവീസ് വെയിറ്റേജ്, അധിക ജോലിക്കുള്ള പ്രത്യേക വേതനം, റിസ്‌ക് അലവൻസ് എന്നിവ സുപ്രീം കോടതിയിലെ കേസിലെ അന്തിമ തീർപ്പിന് വിധേയമായി നൽകണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത തസ്തികകളിൽ ഈ മേഖലയിലെ സമാന ജീവനക്കാരുടെ വേതനത്തിന്റെയും ക്ഷാമബത്തയുടെയും ഇൻക്രിമെന്റിന്റെയും നിരക്കിൽ വേതനം നൽകണം. മാസ വേതനത്തെ 26 കൊണ്ട് ഭാഗിച്ചാകണം ദിവസവേതനം നിശ്ചയിക്കേണ്ടത്.