പിറവം: എസ്.എൻ.ഡി.പി യോഗം നാമക്കുഴി ശാഖയിൽ മൂന്നാമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ശാഖയുടെ 44 - മത് വാർഷികയോഗവും കുടുംബസംഗമവും 27 ( തിങ്കൾ)ന് നടക്കും. ജനുവരി 26 ന് രാവിലെ 9 ന് പതാകയുയർത്തും. 27 ന് രാവിലെ 6.30 ന് ഗുരുഗണപതി ഹോമം, രാവിലെ 8 ന് ചതയ പൂജ, ഗുരുപുഷ്പാഞ്ജലി. തുടർന്ന് ശാഖാവാർഷിക യോഗവും കുടുംബസംഗമവും നടക്കും. കടത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.കെ. വാസുദേവൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. യോഗം കൗൺസിലർമാരായ സി.എം. ബാബു, വി.പി. ബാബു, യൂണിയൻ കമ്മിറ്റിയംഗം കെ.കെ. മഞ്ജുഷ് , വനിതാ സംഘം പ്രസിഡന്റ് ഉഷാ ശേഖർ, ഷിജുമോൻ തുടങ്ങിയവർ സംസാരിക്കും. ശാഖാ പ്രസിഡന്റ് മോഹൻദാസ് മുകുന്ദൻ സ്വാഗതവും വെെസ് പ്രസിഡന്റ് അഖിലേശ്വരൻ നന്ദിയും പറയും.
ഉച്ചയ്ക്ക് 12 ന് നടക്കുന്ന വനിതാസംഘം വാർഷികം വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുധ മോഹൻ ഉദ്ഘാടനം ചെയ്യും. വനിതാ സംഘം യൂണിയൻ സെക്രട്ടറി ജഗദമ്മ തമ്പി അദ്ധ്യക്ഷത വഹിക്കും. വനിതാ സംഘം ശാഖാ സെക്രട്ടറി അമ്പിളി സജീവൻ റിപ്പോർട്ടും കണക്കും അവതരിപ്പിക്കും.
വനിതാ സംഘം സംസ്ഥാന കമ്മിറഅറിയംഗം ലീന സോമൻ, അജിത്ത് അമ്പലംമാക്കിൽ പ്രസംഗിക്കും. ഉഷാ ശേഖർ സ്വാഗതവും റാണി സാജു നന്ദിയും പറയും. 1.30 ന് അന്നദാനം വെെകീട്ട് 6 ന് സമൂഹ പ്രാർത്ഥന രാത്രി 8 ന് പ്രസാദ ഊട്ട് എന്നിവ നടക്കും. വാർഷികാഘോഷങ്ങളിലും കുടുംബ സംഗമത്തിലും മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി കെ.കെ. വാസുദേവനും വനിതാ സംഘം സെക്രട്ടറി അമ്പിളി സജീവനും അറിയിച്ചു.