veliyanad-school
വെളിയനാട് സെൻ പോൾസ് ഹയർസെക്കൻഡറി സ്കൂൾ മെഗാ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണ പദ്ധതി ശാന്ത കുമാരി ഉദ്ഘാടനം ചെയ്യുന്നു

പിറവം: വെളിയനാട് സെൻ പോൾസ് ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം സ്വാഗതസംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് പിറവത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലായി 300 ഓളം രോഗികൾ ചികിത്സ തേടിയെത്തി. പൂർവ വിദ്യാർത്ഥി സംഗമം സ്വാഗതസംഘം ചെയർമാൻ എ കെ ദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൺവീനർ പി പി ബാബു അദ്ധ്യക്ഷത വഹിച്ചു. മെഗാ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനസമാഹരണ പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ പൂർവ വിദ്യാർത്ഥിയും സാഹിത്യകാരിയുമായ ശാന്തകുമാരി ടീച്ചർ നിർവഹിച്ചു. ക്യാമ്പ് കോർഡിനേറ്റർമാരായ കെ.ഐ വർഗീസ് സുഗുണൻ പി കെ. ജയിൻ മാത്യു സ്കൂൾ പിടിഎ പ്രസിഡന്റ് എം.ടി ഹരിദാസ് എന്നിവർ സംസാരിച്ചു.