rajan-police-varapuzha-

പറവൂർ : കൂനമ്മാവ് ഇവാഞ്ചലാശ്രമത്തിൽ അന്തേവാസിയായിരിക്കെ മരിച്ച രാജന്റെ ബന്ധുക്കളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ആശ്രമത്തിൽ വെച്ച് രാജൻ മരിച്ചത്. ഇയാളുടെ വിലാസമോ ബന്ധുക്കളുടെ വിവരങ്ങളോ ആശ്രമത്തിൽ നൽകിയിരുന്നില്ല. അമ്പതുവയസ് തോന്നിക്കുന്ന ഇയാൾക്ക് മെലിഞ്ഞ ശരീരമാണ്. 168 സെന്റീ മീറ്റർ ഉയരമുണ്ട്. ഇടതുകണ്ണിനു മുകളിൽ കറുത്ത മറുകുണ്ട്. ബന്ധുക്കളെ കണ്ടെത്താനാകാത്തതിൽ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരങ്ങൾ അറിയുന്നവർ വരാപ്പുഴ പൊലീസ് സ്റ്റേഷനിലോ 0484 2513073, 9497980498 എന്ന ഫോൺ നമ്പറിലോ അറിയിക്കണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.