നെട്ടൂർ: മാടവനസെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളന്റെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് മോസ്റ്റ് റവ.ഡോ.ഫ്രാൻസീസ് കല്ലറക്കൽ കൊടി ഉയർത്തി. ഫാ.ഷെൽബിൻ വാരിയത്ത്, ഫാ.ജിനോകടുങ്ങാം പറമ്പിൻ, ഫാ.സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കലും, ഫാ.കപ്പിസ്ഥാൻലോപ്പസ് എന്നിവർ മുഖ്യകാർമ്മികരായി. തിരുനാൾ ദിനമായ ഞായർ രാവിലെ 9.30ന് ഫാ.എബി ജിൻ അറക്കൽ, ഫാ. നെൽസൻ ജോബ് കളപ്പുരക്കലും മുഖ്യകാർമ്മികത്വം വഹിക്കും.