viswakarma
കേന്ദ്രീയ വിശ്വ കർമ്മ സേവാ സംഘം സൗത്ത് മാറാടി ശാഖ സംസ്ഥാന പ്രസിഡന്റ് പി.എൻ.അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേന്ദ്രീയ വിശ്വ കർമ്മ സേവാസംഘത്തിന്റെ പ്രഥമ ശാഖ സൗത്ത് മാറാടിയിൽ പ്രവർത്തനം ആരംഭിച്ചു. മാറാടി വിദ്ധ്യാധിരാജാ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് പി.എൻ.അയ്യപ്പൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. സജീവൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എം.കെ.നാരായണൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം.സുധാകരൻ, പി.ആർ.മനോജ്, എം.എൻ.വിശ്വംഭരൻ,കെ.പി.വിജയൻ, കെ.കെ.രവി,സി.വി.അനീഷ്,വി.ജി. രാജേഷ് എന്നിവർ പ്രസംഗിച്ചു.