മൂവാറ്റുപുഴ: നിർമ്മല കോളജിലെ കംമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർ കോളജ് ഐ.ടി ക്വിസ് മത്സരം ഇന്ന് നടക്കും. രാവിലെ 10ന് നടക്കുന്ന മത്സരത്തിൽ വിജയികളാകുന്നവർക്ക് പ്രിൻസിപ്പൽ ഡോ.ജെയിംസ് മാത്യു സമ്മാനം വിതരണം ചെയ്യും. എം.സി.എ. അഡ്മിനിസ്‌ട്രേറ്റർ ഫാ.എബ്രഹാം നിരവിത്തിനാൽ, വകുപ്പ് മേധാവി ഷൈജ പോൾ എന്നിവർ സംസാരിക്കും.