മൂവാറ്റുപുഴ; അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥന്റെ തിരുനാൾ ഇന്ന് വൈകിട്ട് 5ന് വിശുദ്ധ കുർബാന നടക്കും. തുടർന്ന് ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം.നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാന,വൈകിട്ട് 4.30ന് വിശുദ്ധ കുർബാന,പ്രസംഗം,തുടർന്ന് അരിക്കുഴ കുരിശ് പള്ളിയിലേക്ക് പ്രദക്ഷിണം,സമാപനാശീർവാദം. 26ന് രാവിലെ 6.30നും 10.30നും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, പ്രസംഗം, പ്രദക്ഷിണം,സമാപനാശീർവാദം എന്നിവയും നടക്കും.