മൂവാറ്റുപുഴ: വാഴക്കുളം ചിറക്കര റസിഡന്റ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജോസഫ് കാലായിൽ അദ്ധ്യക്ഷത വഹിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.ജെ.ജോർജ് നമ്പ്യാപറമ്പിൽ അസോസിയേഷൻ ഡയറക്ടറി പ്രകാശം നിർവഹിച്ചു. ദീപ മാത്യു, ജെസി ജെയിംസ്, മിനി ജോസ് തുടങ്ങിയവർ സംസാരിച്ചു.