aniyal
എടവനക്കാട് അണിയൽ ഭൂവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തിനുള്ള ആദ്യ സംഭാവന സ്വീകരിക്കൽ ചടങ്ങ് ഞാറക്കൽ എസ്.ഐ. സൗമ്യൻ ഉദ്ഘാടനം ചെയ്യുന്നു.

വൈപ്പിൻ: എടവനക്കാട് അണിയൽ കടപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് ഭക്തരിൽ നിന്നുള്ള ആദ്യ സംഭാവന ഡോ. വിനീത് ഭട്ടിൽനിന്ന് ഞാറക്കൽ എസ്‌.ഐ സൗമ്യൻ സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ബി. സജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. അഖിൽ, സീരിയൽ താരം പ്രേമി വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. മാർച്ച് 8 മുതൽ 10 വരെയാണ് മഹോത്സവം.