വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈപ്പിൻ മേഖലാ സമ്മേളനം 29ന് നടക്കും. മാലിപ്പുറം കർത്തേടം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ഉദ്ഘാടനം ചെയ്യും. വൈപ്പിൻ മേഖലാ പ്രസിഡന്റ് കെ. ഗോപാലൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പോൾ ജെ. മാമ്പിള്ളി, വൈപ്പിൻ മേഖലാ ജനറൽ സെക്രട്ടറി വി. കെ. ജോയി, ട്രഷറർ മാത്തച്ചൻ ആക്കനത്ത്, വൈസ് പ്രസിഡന്റ് എസ്.ജെ. ഗലീലിയോ, കെ.പി. ബോസ് തുടങ്ങിയവർ പ്രസംഗിക്കും.
സമ്മേളനത്തിന് മുന്നോടിയായി രാവിലെ 9.30ന് ഞാറയ്ക്കൽ ആശുപത്രിപ്പടി ജംഗ്ഷനിൽ നിന്ന് വ്യാപാരികളുടെ പ്രകടനം. അന്ന് ഉച്ചവരെ വൈപ്പിൻ മേഖലയിലെ എല്ലാ കടകളും മുടക്കമായിരിക്കും.