വൈപ്പിൻ: ചെറായി കരുത്തല ഈസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ സെക്രട്ടറി പി.കെ. ഭാസി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധ കൂട്ടുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് , ഗ്രാമപഞ്ചായത്തംഗം സുനിത പ്രസാദ്, ലെനിൽ, ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. ജോഷി (പ്രസിഡന്റ്), എം.എസ്. ചിത്രാംഗദൻ (സെക്രട്ടറി), പി.പി. സുധി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.