പറവൂർ : ജീവനി പദ്ധതിയുടെ ഭാഗമായി പറവൂർ കൃഷിഭവനിൽ നിന്ന് അത്യുത്പാദന ശേഷിയുള്ള പച്ചക്കറി തൈകളുടെ വിതരണം നഗരസഭാ ചെയർമാൻ ഡി. രാജ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. വി.എ. പ്രഭാവതി, ഡെന്നി തോമസ്, സജി നമ്പ്യത്ത്, എസ്. ശ്രീകുമാരി, കെ.ജി. ഹരിദാസ്, കൃഷി അസി. ഡയറക്ടർ പി.ജി. ജിഷ, ഗീത പരമേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.