പെരുമ്പാവൂർ: ഐ.എൻ.ടി.യു.സി എറണാകുളം ജില്ല സമ്മേളനം ഇന്നും നാളെയും പെരുമ്പാവൂർ ടി.പി ഹസൻ നഗറിൽ നടക്കും. ഇന്ന് ഉച്ചക്ക് 2ന് വൈ.എം.സി.എയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ. കെ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുഖ്യ പ്രഭാക്ഷണം നടത്തും. 3.30ന് സൗഹൃദ സമ്മേളനം നടക്കും. നാളെ വൈകിട്ട് 4ന് ആശ്രമം സ്‌ക്കൂൾ പരിസരത്തു നിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. തുടർന്ന് നഗരസഭ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. കെ ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാനം ചെയ്യും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാക്ഷണം നടത്തും. വി.ഡി. സതീശൻ മുഖ്യാഥിതിയായിരിക്കും. ആർ. ചന്ദ്രശേഖരൻ സീനിയർ നേതാക്കളെ ആദരിക്കും. എം.പിമാരായ ഹെബി ഈഡൻ, ഡീൻ കുര്യാക്കോസ്, മുൻ മന്ത്രിമാരായ പി.പി തങ്കച്ചൻ, ടി.എച്ച് മുസ്തഫ, മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, മുൻ മന്ത്രി കെ ബാബു, എം.എൽ.എമാരായ ടി.ജെ വിനോദ്, വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം ജോൺ എന്നിവർ പങ്കെടുക്കും. ജില്ല പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, റീജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ, ജില്ല ജനറൽ സെക്രട്ടറി പി.പി അവറാച്ചൻ, വി.ഇ റഹീം, സി.വി മുഹമ്മദാലി, സ്ലീവ സാമുവൽ, എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു