പറവൂർ : ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന പറവൂർ കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവം ഇന്ന് നടക്കും. രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം ശ്രീകാവിൽ ഉണ്ണിക്കൃഷ്ണ മാരാർ, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, മേജർ സെറ്റ് പാണ്ടിമേളം ചെറുശേരി കുട്ടൻമാരാർ, രാത്രി എട്ടിന് സേവ, പന്ത്രണ്ടിന് പള്ളിവേട്ട. ആറാട്ട് മഹോത്സവദിനമായ നാളെ (ശനി) രാവിലെ പത്തുമുതൽ ആറാട്ടുസദ്യ, വൈകിട്ട് അഞ്ചിന് നാദസ്വരക്കച്ചേരി, ആറരയ്ക്ക് കൊടിയിറക്കൽ തുടർന്ന് ആറാട്ടുപുറപ്പാട്, ഏഴരയ്ക്ക് സമ്പ്രദായ ഭജൻസ്, പത്തിന് ആറാട്ടുവരവ്, പന്ത്രണ്ടരയ്ക്ക് നൃത്തകാണിക്കയോടെ സമാപിക്കും.