പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ജൈവ നെൽകൃഷിയുടെ 4-ാം ഘട്ടം വിത്തിടൽ ഉത്സവം എറണാകുളം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സിബി ജോസഫ് പേരയിൽ ഉദ്ഘാടനം ചെയ്തു. 25 ഏക്കർ വരുന്ന ഓഞ്ഞിലി, കരികുളം പാടശേഖരത്തിൽ ഇത് 4-ാം തവണയാണ് ബാങ്ക് നെൽകൃഷി നടത്തുന്നത്. ജൈവ രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന നെല്ലിൽ നിന്നും അരി, അവൽ, അപ്പംപൊടി, പുട്ടുപൊടി തുടങ്ങിയ ഉല്പന്നങ്ങൾ ഒക്കലിൽ ആരംഭിച്ചിട്ടുള്ള ബാങ്കിന്റെ ജൈവ കലവറയിൽ വില്പന നടത്തി വരുന്നു. ബാങ്ക് പ്രസിഡന്റ് ടി. വി. മോഹനൻ അദ്ധ്യക്ഷനായ ചടങ്ങിൽ മുൻ ബാങ്ക് പ്രസിഡന്റ് കെ.ഡി ഷാജി, ഫാം ഡെപ്പ്യൂട്ടി ഡയറക്ടർ സത്യഭാമ, അങ്കമാലി എ.ഡി.എ. ശ്രീലേഖ, ഒക്കൽ കൃഷി ഓഫീസർ അമീറ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ഷാജഹാൻ, ജെയ്സൺ, ഒക്കൽ സീഡ്ഫാം ഓഫീസർ സിജി ആന്റണി, ഭരണസമിതി അംഗങ്ങളായ പി.ബി ഉണ്ണികൃഷ്ണൻ (റിട്ട .ജോയിന്റ് രജിസ്ട്രാർ), ഗൗരി ശങ്കർ, സെക്രട്ടറി ടി. എസ്. അഞ്ജു എന്നിവർ പ്രസംഗിച്ചു.