p-h-prathibha
ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി നേടിയ ശ്രീ ശങ്കര വിദ്യാപീഠം കോളേജ് അധ്യാപിക പി.എച്ച് പ്രതിഭയെ എൽദോസ്‌കുന്നപ്പിള്ളി എം.എൽ.എ ആദരിക്കുന്നു.

പെരുമ്പാവൂർ: ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്.ഡി നേടിയ ശ്രീ ശങ്കര വിദ്യാപീഠം കോളേജ് അദ്ധ്യാപിക ടാങ്ക്സിറ്റി പൊങ്ങാലിൽ വീട്ടിൽ പി.എച്ച് പ്രതിഭയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ)വളയൻചിറങ്ങര മേഖലകമ്മിറ്റിയുടെ ആദരവ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നൽകി. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജോജി ജേക്കബ്, മേഖല കോൺഗ്രസ് ജന. സെക്രട്ടറി അജിത്ത് കടമ്പനാട്, വൈസ്. പ്രസിഡന്റ് പി.എ ജോസ്, പി.പി യാക്കോബ്, നോബി ഇട്ടൻ, സനൽ അവറാച്ചൻ എന്നിവർ സംസാരിച്ചു.