പറവൂർ : കേരള എയ്ഡഡ് സ്കൂൾ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ ഹരിത വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. അനദ്ധ്യാപക ജീവനക്കാരുടെ പദ്ധതിക്ക് രൂപം നൽകിയത്. സ്കൂൾ അങ്കണത്തിൽ മാവിൻതൈകളാണ് നട്ടുവളർത്തുന്നത്. ഹെഡ്മിസ്ട്രസ് ബി. മിഞ്ചു ഉദ്ഘാടനം ചെയ്തു. ജീവനക്കാരായ കെ.എസ്. ജിതിൻ ശങ്കർ, കെ.പി. ഗോപാലകൃഷ്ണൻ, കെ.വി. ശെൽവരാജ്, പി.എസ്. ഷാനി, ഷിജിത്ത് എന്നിവർ നേതൃത്വം നൽകി.