മൂവാറ്റുപുഴ: പ്രകൃതി ജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത സെമിനാർ 26ന് നടക്കും. ഉച്ചകഴിഞ്ഞ് 2ന് മൂവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ വർക്കല ഗവ.പ്രകൃതി ചികിത്സാ കേന്ദ്രം റിട്ട. സി.എം.ഒ. ഡോ. ബാബു ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.ഡോ.പി.നീലകണ്ഠൻ നായർ ക്ലാസ് നയിക്കും.