മൂവാറ്റുപുഴ: ആറൂർ മേരിഗിരി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ പ്രധാന പെരുനാളായ വിശുദ്ധ ദൈവ മാതാവിന്റെ ഓർമ്മ പെരുനാൾ 27നും 28നും ആഘോഷിക്കും. 27ന് വൈകിട്ട് 6.30ന് സന്ധ്യാ നമസ്‌കാരം,സന്ദേശം,രാത്രി 8ന് റാസ,ആശീർവാദം.28ന് രാവിലെ 7.30ന് പ്രഭാത നമസ്‌കാരം,8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാന,പ്രസംഗം തുടർന്ന് എൻഡോവ്‌മെന്റ് വിതരണം,സ്ലീബാ എഴുന്നെള്ളിപ്പ്,പ്രദക്ഷിണം,ആശിർവാദം,നേർച്ച സദ്യ,ലേലം.കൊടിയിറക്ക് എന്നിവയും നടക്കും.