kavuu
വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം ഡോ. കാരുമാത്ര വിജയൻ തന്ത്രി നിർവഹിക്കുന്നു.

പറവൂർ : വടക്കേക്കര മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. യജ്ഞശാലയിൽ പ്രതിഷ്ഠിക്കുന്നതിനുള്ള വിഗ്രഹം ഘോഷയാത്രയായി പറയകാട് ഗുരുതിപ്പാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നാഗയക്ഷിയമ്മൻകാവിൽ എത്തിച്ചു. ഡോ. കാരുമാത്ര വിജയൻ തന്ത്രി വിഗ്രഹപ്രതിഷ്ഠയും ഭദ്രദീപ പ്രകാശനവും നിർവഹിച്ചു. ആചാര്യവരണത്തിനു ശേഷം യജ്ഞാചാര്യൻ വളവനാട് വിമൽ വിജയിന്റെ കാർമ്മികത്വത്തിൽ മാഹാത്മ്യ പ്രഭാഷണത്തോടെ യജ്ഞം തുടങ്ങി. ഹരിലാൽ കൊട്ടാരക്കര, സാബു ശ്രീലകം കൊല്ലം എന്നിവർ യജ്ഞപൗരാണികരാണ്. 31ന് സമർപ്പണത്തിനു ശേഷം സമൂഹസദ്യയോടെ സമാപിക്കും.